തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു.
മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. എന്നാൽ ഒളിവിൽ തുടരുന്ന രാഹുലിനെ അന്വേഷണ സംഘം ലൊക്കേറ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നലെ രാത്രിയിൽ രാഹുൽ ബെംഗളൂരിലുണ്ടായിരുന്നുവെന്നാണ് സൂചന. രഹസ്യകേന്ദ്രത്തിൽ ഒളിവിലായിരുന്ന രാഹുൽ പൊലീസ് സംഘമെത്തുമ്പോഴേക്കും കടന്നു കളഞ്ഞു.
രാഹുലിനൊപ്പം സഹായികളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
