പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് തിരിച്ചടിയാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം.
തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലുണ്ടാക്കിയ കളങ്കം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് നേരത്തെതന്നെ വിമർശനം ഉയർന്നിരുന്നു. രാഹുൽ വിഷയം പ്രധാന രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഐഎമ്മും ബിജെപിയും.
ഇതിനെ പ്രതിരോധിക്കാനായി രാഹുലിനെതിരായ പാർട്ടി നടപടി പ്രചരിപ്പിക്കാനാണ് നിർദേശം. മുതിർന്ന നേതാക്കളെ പാലക്കാട് നഗരസഭാ വാർഡുകളിൽ പ്രചാരണത്തിന് എത്തിക്കാനും നീക്കമുണ്ട്.
ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. പരാതി ഉയർന്ന സമയത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നും ഒഴിഞ്ഞ രാഹുലിനെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രാഹുലിനെതിരായ ഈ നടപടികളെ പ്രചാരണത്തിനായി ഉപയോഗിക്കാനാണ് പാർട്ടിയുടെ നീക്കം.
എന്നാൽ രാഹുൽ വിഷയം തിരിച്ചടിയാകില്ലെന്നാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കിയ യുഡിഎഫ് സ്ഥാനാർത്ഥികൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
