തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്. സിപിഒ കിരൺ എസ് ദേവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡ്യൂട്ടി ഗ്രൂപ്പിൽ പോസ്റ്റിട്ടത്.
സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും രാഹുലിന്റെ പരാതി.
തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനാണ് കിരൺ എസ് ദേവ്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്.
മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്.
പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റിനെതിരെ സേനയ്ക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഗ്രൂപ്പിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിയ്ക്ക് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്