രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിലെത്തും; ഫ്ലക്സ് അടിക്കാൻ പണമില്ലെന്ന് യുഡിഎഫ് 

MARCH 29, 2024, 9:20 AM

വയനാട്: രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിലെത്തും. അന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.

മൂന്നു ജില്ലകളിലായി കിടക്കുന്ന മണ്ഡലത്തിൽ എത്ര ദിവസം രാഹുലുണ്ടാകുമെന്നതിൽ വ്യക്തതയില്ല. ആ കുറവ് നികത്താൻ പ്രിയങ്ക അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

പ്രധാനപ്പെട്ട നാല് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ്‌ പാർട്ടി. പണമില്ലാത്തത് എല്ലായിടത്തേയും പോലെ രാഹുലിന്റെ വരവിനെയും പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

"എല്ലാവരും ചോദിക്കുന്ന ചോദ്യം ഫ്ലക്സ് എവിടെ എന്നാണ്. കഴിഞ്ഞ തവണ വലിയ ഫ്ലക്സുകളുണ്ടായിരുന്നു. പ്രശ്നം പണമില്ല എന്നതാണ്. രാഹുൽ ഗാന്ധി വരുമ്പോള്‍ നല്ല റോഡ് ഷോ സംഘടിപ്പിക്കും"- കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam