തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്.
കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർഥിയായി ഷമയെ പരിഗണിക്കുമെന്ന് ചർച്ചകളുണ്ടായിരുന്നു. എന്നാൽ, സ്ഥാനാർഥി പട്ടിക വന്നപ്പോൾ കണ്ണൂരിൽ ടി.ഒ മോഹനനാണ് സ്ഥാനാർഥി.ഇതിനു പിന്നാലെയാണ് ഷമ മുഹമ്മദിന്‍റെ പ്രതികരണം.
വെള്ളിയാഴ്ച തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകളെ രക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് എണ്ണം മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവർ പറഞ്ഞു. കഴിവുള്ള സ്ത്രീകൾ പാർട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവിൽ പരിതാപകരമാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.
പരാജയപ്പെടുമെന്ന് ഭയന്നല്ല താൻ ഇത് പറയുന്നതെന്നും അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കാത്തതിലാണ് തന്റെ പ്രതിഷേധമെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
