കോട്ടയം : ആര്‍എസ്എസും ബിജെപിയും രാജ്യത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്നും കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ ഗാന്ധി. ഒറ്റക്കെട്ടായി നിന്നാൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാമെന്ന സന്ദേശവും രാഹുല്‍ ഗാന്ധി കേരളത്തിലെ നേതൃത്വത്തിന് നല്‍കി.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്ത് കോണ്‍ഗ്രസിന്‍റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കവുമായി.
നാല് കോര്‍പറേഷന്‍ ഭരണം അടക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയം ആഘോഷിക്കാനാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കെപിസിസി മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ടുകൂടിയായ പരിപാടിയില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം വേണ്ടെന്ന സന്ദേശം പരോക്ഷമായി നല്‍കും വിധം രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് വന്‍വിജയം നേടുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
