ഡൽഹി: കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥി പട്ടികയ്ക്ക് പ്രശംസയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം’ ആണെന്നും കേരളത്തിലെ സ്ഥാനാർഥി പട്ടിക മികച്ചതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
യുവത്വവും അനുഭവ സമ്പത്തും വനിതാ പ്രതിനിധ്യവും ഒത്തുചേർന്ന പട്ടികയാണ് കോൺഗ്രസിന്റെതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തിന്റെ നല്ല ഭാവിക്കായി എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കേരളത്തിലെ ജനങ്ങളുടെ ശബ്ദത്തെയും പ്രതീക്ഷകളെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നവരാണ് യുഡിഎഫിന്റെ സ്ഥാനാർഥികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളം തന്റെ കുടുംബം പോലെയാണെന്നും മലയാളികൾ കുടുംബാംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ആഗ്രഹിക്കുന്നത് അവരുടെ ശബ്ദം കേൾക്കുന്ന, അവരെ മനസിലാക്കുന്ന, സത്യസന്ധമായി പ്രവർത്തിക്കുന്ന സർക്കാരാണെന്നും രാഹുൽ ഗാന്ധി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
