തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്നും പുറത്ത്. 2024 ഡിസംബർ 04 നായിരുന്നു എംഎൽഎ ആയി രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോൾ 2024 നവംബർ 20ന് നടന്ന പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചു. 2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു.
ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.
ഇതോടെ രാഹുലിൻ്റെ നിയമസഭാംഗത്വത്തിലും ചോദ്യങ്ങളുയരും. സ്വയം രാജിവെച്ചില്ലെങ്കിൽ ഇദ്ദേഹത്തെ അയോഗ്യനാക്കുന്നതടക്കം തീരുമാനത്തിലേക്ക് പോകാൻ സ്പീക്കർക്ക് അധികാരമുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
