ത​ദ്ദേശ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാൻ തീരുമാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

NOVEMBER 25, 2025, 7:37 PM

പാലക്കാട്:  പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാൻ തീരുമാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ തന്നെ വിലക്കിയിട്ടില്ല എന്നാണ് രാഹുൽ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം നടത്താനും ആരും ആവശ്യപ്പെട്ടിട്ടില്ല. 

 തൻ്റെ വിജയത്തിനായി പ്രവർത്തിച്ചർക്കായി , സാധാരണ പ്രവർത്തകനെ പോലെ പ്രചരണം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു . 

വിവാദ ഓഡിയോ പുറത്ത് വന്ന ശേഷം പാലക്കാട് ശേഖരീപുരത്തെ സ്ഥാനാർഥിക്കായി രാഹുൽ രംഗത്ത് ഇറങ്ങിയിരുന്നു . ഇന്നും മറ്റൊരു സ്ഥാനാർഥിക്കായി സമാനമായ പ്രചരണം നടക്കും . ഡിസംബർ 11 വരെ ഇത് തുടരാനാണ് തീരുമാനമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

 ‌‌‌ ''ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല.

ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഒരു സാധാരണപ്രവർത്തകനായി വോട്ട് ചോദിക്കാനാണ് എത്തിയത്. പല വാ‍ർഡുകളിലും പ്രചാരണത്തിന് എത്തും എന്നും'' എന്നാണ് രാഹുൽ പറഞ്ഞത്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam