കൊച്ചി: സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയെ സമീപിച്ചു.ഈ മാസം 14നാണ് സത്യപ്രതിജ്ഞ.
ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സുഗതൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നെടുമങ്ങാട് കോടതി നേരത്തെ മറ്റു രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ സത്യപ്രതിജ്ഞ നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ച മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്.
അതേസമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.ജയിലിൽ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നും സർക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
