“എന്റെ രീതിയിൽ ഞാൻ പ്രചാരണം നടത്തുന്നു"; ബിജെപി കൗൺസിലർമാർ സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന  ആരോപണം തള്ളി ആർ ശ്രീലേഖ

MARCH 26, 2026, 2:17 AM

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപി കൗൺസിലർമാർ സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന കെ മുരളീധരൻ ഉന്നയിച്ച ആരോപണം തള്ളി ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ. ആരോപണം “ശുദ്ധ അസംബന്ധം” ആണെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.

“എന്റെ രീതിയിൽ ഞാൻ പ്രചാരണം നടത്തുന്നു. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കണമെന്നില്ല” എന്ന് ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയ്ക്കായി ക്ഷണിച്ച സംഭവം തന്നെ തനിക്കെതിരെ ഒരുക്കിയ കുടുക്കായിരുന്നുവെന്നും അവർ ആരോപിച്ചു.

ബിജെപി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ പങ്കെടുത്തത് എസ്എഫ്ഐ പ്രവർത്തകരാണ് മാത്രമെന്നും, മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിച്ചതെന്നും ആർ ശ്രീലേഖ പറഞ്ഞു. “വട്ടിയൂർക്കാവിൽ ഞാൻ എന്ത് ചെയ്യുമെന്ന വിഷയത്തിൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല” എന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ചർച്ച നയിച്ച മാധ്യമപ്രവർത്തകൻ തന്നെ “കടുത്ത കമ്മ്യൂണിസ്റ്റ്” ആണെന്ന് സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോൾ മനസ്സിലായതായും അവർ ആരോപിച്ചു. സിപിഐഎം കേന്ദ്രമായ എകെജി സെന്ററിൽ ഇത്തരത്തിൽ എബിവിപി പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി ഒരു ചർച്ച നടത്തുമോയെന്ന് ചോദിച്ച ആർ ശ്രീലേഖ, രാഷ്ട്രീയത്തിൽ മാന്യമായ പ്രചരണം വേണമെന്നും ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam