ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരന് വീഴ്ച വന്നിട്ടുണ്ടെന്നും തിരുത്തേണ്ടത് അദ്ദേഹമാണെന്നും നാസർ പ്രതികരിച്ചു.
കോൺഗ്രസ് വേദിയിൽ സർക്കാരിനെ മോശപ്പെടുത്തി പ്രസംഗിച്ചു. ശബരിമല പ്രശ്നം നിലനിൽക്കുമ്പോൾ അത്തരമൊരു പ്രതികരണം പാടില്ലായിരുന്നു.
മുതിർന്ന നേതാവായാലും താഴെത്തട്ടിലെ നേതാവായാലും പാർട്ടി പാർട്ടിയാണ്.
സുധാകരൻ ഇത് നിർത്തണം, നിർത്തിക്കഴിഞ്ഞാൽ പ്രശ്നം തീരും. സുധാകരൻ കെപിസിസി പരിപാടിയിൽ പങ്കെടുത്തതാണ് സഖാക്കളെ ചൊടിപ്പിച്ചത്.
സൈബർ ആക്രമണത്തെ ന്യായീകരിക്കുന്നില്ല. അവരോടും തിരുത്താൻ പറഞ്ഞിട്ടുണ്ട്. സുധാകരൻ പാർട്ടിക്കെതിരെ പ്രതികരിച്ചത് കൊണ്ടാണ് നടപടിയെടുക്കാൻ കഴിയാതെ പോയത്. വിമർശനം പാർട്ടിക്കകത്ത് പറയണം. രണ്ടുകൂട്ടരോടും മര്യാദകെട്ട പരിപാടി കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കെ കെ ഷാജുവിന്റെ പോസ്റ്റ് സുധാകരന് എതിരല്ല. ജി സുധാകരൻ പ്രതികരിച്ചതു കൊണ്ടാണ് സജി ചെറിയാനും എ കെ ബാലനും പ്രതികരിക്കേണ്ടി വന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്