ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം, ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ല ഗ്രാൻഡ് മുഫ്തി

NOVEMBER 18, 2025, 9:39 AM

മർകസ് ഖുർആൻ ഫെസ്റ്റിവൽ സമാപിച്ചു

കോഴിക്കോട്: വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടന്നകേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരം മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം ക്വു എഫ്) മൂന്നാമത് എഡിഷന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി സ്‌ഫോടനം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്ര ശക്തികളെ ഒറ്റകെട്ടായിനേരിടണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികളാണ് മാറ്റുരച്ചത്. ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം തുടങ്ങിയവ ചർച്ചയായ പരിപാടിയിൽ ദാറുൽ മുസ്തഫ സെക്ടർ 273പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഖൽഫാൻ സെക്ടർ, മദാർ സെക്ടർ രണ്ടും മൂന്നും സ്ഥാനങ്ങൾനേടി. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കുള്ള എം.ക്വു.എഫ് പ്ലാറ്റിനം അവാർഡിന് മുഹമ്മദ് മാവൂരും സുവർണ പുരസ്‌ക്കാരത്തിന് മുഹമ്മദ് ബിഷ്ർ രണ്ടത്താണിയും തിരഞ്ഞെടുക്കപ്പെട്ടു.  

vachakam
vachakam
vachakam

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമത്തിൽ അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു. ശൈഖ് മെഹ്ദി അബൂബക്കർ അൽ ഹാമിദ് മുഖ്യാതിഥിയായി. ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സമദ് സഖാഫി, ഉസ്മാൻ മുസ്‌ലിയാർ, യഹിയ നഈമി മൂന്നാക്കൽ, ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, സയ്യിദ് ഉവൈസ് സഖാഫി, ഉബൈദുല്ല സഖാഫി സംസാരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam