മലപ്പുറം: പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്ന് വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു. പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
കേരളം മുഴുവന്‍ യുഡിഎഫിന് ലഭിക്കാന്‍ പോവുകയാണ്. ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും. യുഡിഎഫ് ആദ്യം പിടിച്ചെടുക്കുക ബേപ്പൂരായിരിക്കുമെന്നും പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രമെന്നും പി വി അന്‍വര്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത പൂര്‍ണമായും പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
