കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണത്തെ ഒരു സ്റ്റാർ മണ്ഡലമാണ് ബേപ്പൂർ. എൽഡിഎഫിനായി സിറ്റിങ് എംഎൽഎയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോൾ, യുഡിഎഫിനായി പി. വി.അൻവർ കളത്തിലിറങ്ങിയേക്കും.
പിണറായിസവും, മരുമോനിസവും മണ്ഡലത്തിൽ ചർച്ചയാകുമെന്നും പിണറായിസത്തിന് എതിരായ വോട്ട് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുമെന്നുമാണ് അൻവർ പറയുന്നത്. ബേപ്പൂരിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നും.
മൂന്ന് മാസ കാലം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. ബേപ്പൂരിൽ കാണുന്നത് യുഡിഎഫ് അനുകൂല തരംഗമാണെന്നും അൻവർ പറയുന്നു.
ശുഭപ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. മണ്ഡലത്തിലെ വികസന പ്രവർത്തികൾ വോട്ടായി മാറും. ഏറ്റവും കൂടുതൽ വികസനം നടന്നത് തന്റെ കാലത്താണ്.
കഴിഞ്ഞ 5 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അതാണ് കരുത്ത്. യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടും, രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പ്രശ്നമില്ല, ഭൂരിപക്ഷം വർധിപ്പിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല