പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.
മാട്ടുമന്ത സ്വദേശിനി മീരയെയാണ് ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഹേമാംബിക നഗർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നത്.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്.
തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് പൊലീസിന് ലഭിച്ച, മീരയുടേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
