ആലപ്പുഴ: പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ തർക്കം മുറുകുന്നു.
യുഡിഎഫ് ധാരണതെറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിന് നൽകുമെന്നായിരുന്നു ധാരണ. കോൺഗ്രസിന്റെ തോബിയാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.
അതേസമയം, കമാൽ എം മാക്കിയിൽ യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആണ് കമാൽ എം മാക്കിയിൽ. തർക്കം മുറുകിയതോടെയാണ് പിൻമാറ്റം.
നിലവിൽ യുഡിഎഫ് 11(9+2) സീറ്റുകളിലും എൽഡിഎഫ്- 4 സീറ്റുകളിലും എൻഡിഎ 4 സീറ്റുകളിലുമാണ് വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
