കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ കീഴടങ്ങാൻ അനുവദിക്കരുത് എന്ന കർശന നിർദേശം ഉണ്ടായിരുന്നുവെന്ന് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥൻ എ.അനന്തലാൽ.
സുനി കീഴടങ്ങിയാൽ അത് പൊലീസ് സേനയ്ക്ക് നാണക്കേടാകുമായിരുന്നു. കീഴടങ്ങാൻ കൃത്യമായ ആസൂത്രണത്തോടെയാണ് സുനി വന്നതെന്നും ലാൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ട് പോയി ഓടുന്ന കാറിലിട്ട് ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്.
ഫെബ്രുവരി 23ന് എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ സുനി എത്തിയത്. കോടതിയിലേക്ക് എത്തിയതും പള്‍സര്‍ ബൈക്കിലായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാത്തുനിന്ന പൊലീസ് സംഘം കോടതി വളപ്പില്‍ കയറി സാഹസികമായി സുനിയെ കീഴടക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
