കോട്ടയം: പാലാ നഗരസഭയിൽ അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം. ദിയ ബിനു പുളിക്കണ്ടത്തെ നഗരസഭ അധ്യക്ഷ ആക്കണമെന്നാണ് പുളിക്കകണ്ടം കുടുംബം ആവശ്യപ്പെടുന്നത്.
ഇന്ന് പാലായിൽ ചേർന്ന ജനസഭയിലാണ് പുളിക്കണ്ടത്തെ കൗൺസിലർമാർ ജനങ്ങളോട് നിലപാട് പ്രഖ്യാപിച്ചത്. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങി. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ.
ജനസഭയിൽ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും.
എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളക്കകണ്ടം യോഗത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന് ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
