കൊല്ലം: കൊല്ലത്ത് സ്‌കൂളിൽ വെച്ച് എട്ടാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചത് ചെരിപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാൽ തെറ്റി ലൈൻ കമ്പിയിൽ പിടിച്ചതാണെന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി.
എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ആണ് മരിച്ചത്. സ്കൂളിലെ ഷീറ്റിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
'രാവിലെ 9.15 നും 9.30 ഇടക്കാണ് അപകടം നടന്നത്. സ്‌കൂൾ ബസിന്‍റെ ആദ്യത്തെ ട്രിപ്പില്‍ എത്തിയ കുട്ടികളിലൊരാളാണ് മരിച്ച മിഥുൻ.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും
സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ചെരിപ്പ് എടുത്തെറിഞ്ഞു. അവിടെയുണ്ടായിരുന്ന ഷെഡിന് മുകളിലേക്കാണ് ചെരിപ്പ് വീണത്. ഇതെടുക്കാനായി മിഥുൻ ക്ലാസിന്റെ അകത്ത് കയറി ഭിത്തിയിലൂടെ
ചവിട്ടി ഷീറ്റിന് മുകളിലേക്ക് ഇറങ്ങുകയായിരുന്നു'.ചെരിപ്പ് എടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റിയപ്പോൾ ലൈൻ കമ്പിയിൽ പിടിക്കുകയായിരുന്നുവെന്നും ജോസ് ആന്റണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്