തിരുവനന്തപുരം: നിയമനങ്ങളിൽ റെക്കോർഡ് മുന്നേറ്റവുമായി കേരള പി.എസ്.സി. ഈ വർഷം ഇതുവരെ നൽകിയ നിയമന ശുപാർശകൾ മൂപ്പതിനായിരം പിന്നിട്ടു. തുടർച്ചയായി മൂന്നാം വർഷമാണ് പി.എസ്.സി നൽകുന്ന നിയമന ശുപാർശകൾ മുപ്പതിനായിരം പിന്നിടുന്നത്. ഈ വർഷം ഇതുവരെ 30,246 പേർക്ക് നിയമന ശുപാർശ നൽകിയെന്നാണ് റിപ്പോർട്ടുകൾ.
2024ൽ 34,194 പേർക്കും 2023ൽ 34,110 പേർക്കും നിയമന ശുപാർശ നൽകി. കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ 2,99,080 നിയമനശുപാർശകളാണ് പി.എസ്.സി അയച്ചത്.
ഈ വർഷം ഇതുവരെ 853 റാങ്ക് പട്ടികകൾ ആണ് പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടർ വർഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പി.എസ്.സി സ്വന്തമാക്കി. ഒക്ടോബർ 10ന് യു.പി സ്‌കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് ഈ മുന്നേറ്റം.
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, ക്ലാർക്ക്, കേരള ബാങ്കിൽ ക്ലാർക്ക്, തദ്ദേശ വകുപ്പിൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകൾ എന്നിവ ഈ വർഷം പ്രസിദ്ധീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
