തിരുവനന്തപുരം: പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മുൻകാല പ്രാബല്യത്തോടെയാണ് വര്‍ധന. ജനുവരി ഒന്ന് മുതലുള്ള ആനുകൂല്യം ലഭിക്കും.
2 ശതമാനമാണ് വർധിപ്പിച്ചത്. 53 ശതമാനം 55 ശതമാനമാക്കി ഉയർത്തി. ഇതോടെ ചെയർമാൻ്റെ ശമ്പളം 4.10 ലക്ഷം രൂപയാവും. അംഗങ്ങൾക്ക് 4 ലക്ഷം രൂപയും ലഭിക്കും.
ഫെബ്രുവരിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു.
ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്