പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസ് ബ്രൂവറി കമ്പനിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഓയസിസ് കമ്പനിക്ക് എതിരെ തുടക്കം മുതൽ പ്രതിഷേധം ഉണ്ടായിരുന്നു. നാട്ടുകാരുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് ജെസിബിയുമായി ഒയാസിസ് കമ്പനി പ്രതിനിധികൾ എത്തിയത്.
ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ ഇടപെട്ട് തടയുകായയിരുന്നു. പ്രതിഷേധത്തെ തുടർന്ന് കമ്പനി പ്രതിനിധികൾ മടങ്ങിപോയി.
കമ്പനി വന്നാൽ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതിയും പദ്ധതിക്ക് എതിരാണ്.
ജനങ്ങളോടൊപ്പം സമരത്തിൽ ഉറച്ച് നിൽക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
