ഉറക്കത്തില്‍ അബദ്ധവശാല്‍ വെപ്പുപല്ല് തൊണ്ടയിൽ കുടുങ്ങി; പിന്നീട് സംഭവിച്ചത് 

JUNE 23, 2022, 1:30 PM

വെപ്പ് പല്ലു വച്ച പലരെയും നമ്മുക്ക് പരിചയം ഉണ്ടാവും. എന്നാൽ വെപ്പുപല്ല് തൊണ്ടയിൽ കുടുങ്ങിയാലോ? അങ്ങനെ ഒരു സംഭവം നാം കേട്ടുകാണില്ല. അതെ, പെരിന്തൽമണ്ണയിലാണ് സംഭവം ഉണ്ടായത്.

ഉറക്കത്തില്‍ അബദ്ധവശാല്‍ വെപ്പുപല്ല് തൊണ്ടയിലേക്ക് പോവുകയായിരുന്നു. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി 39 കാരന്റെ തൊണ്ടയില്‍ ആണ് വെപ്പുപല്ല് കുടുങ്ങിയത്.

തൊണ്ടയില്‍ കുടുങ്ങിയ വെപ്പുപല്ല് സെറ്റ് എന്‍ഡോസ്‌കോപ്പി സംവിധാനം വഴി പുറത്തെടുത്തു. അന്നനാളത്തില്‍ പല്ലു കുടുങ്ങിയ അവസ്ഥയില്‍  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ തൊണ്ടയില്‍ നിന്നും ഡോക്ടർ പല്ല് പുറത്തെടുക്കുകയായിരുന്നു. എന്തായാലും ഇപ്പോൾ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam