തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊന്ന കേസിൽ, പ്രതി ഗ്രീഷ്മയ്‌ക്കെതിരെ കോടതിയിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷൻ.
ഷാരോണിനെ കൊല്ലാൻ ഉപയോഗിച്ച വിഷത്തിൻ്റെ പ്രവർത്തനരീതി ഇൻ്റർനെറ്റിൽ സെർച്ച് ചെയ്തു ഗ്രീഷ്മ ഉറപ്പുവരുത്തിയെന്ന തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.
ഒക്ടോബർ 15 മുതലാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കേസിലെ വാദം ആരംഭിച്ചത്. കോടതിയിൽ നാളെയും വിചാരണ തുടരും.
ഷാരോണിനെ കൊല്ലാൻ ഉപയോഗിച്ച കളനാശിനിയായ പാരാക്വാറ്റ് മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ഗ്രീഷ്മ ഇൻ്റർനെറ്റിൽ സെർച്ച് ചെയ്തതിൻ്റെ തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.
ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വിചാരണയ്ക്കിടെ ഹോട്ടൽ മാനേജർ ഗ്രീഷ്മയെ തിരിച്ചറിയുകയും ചെയ്തു.
2022 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച കാമുകൻ ഷാരോണിനെ (23) ഗ്രീഷ്മ (22) വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകമെന്നാണ് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. 2022 ഒക്ടോബര്‍ 13നും 14നും ഗ്രീഷ്മ, രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് കുറ്റപത്രം. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്