കോഴിക്കോട് : താമരശ്ശേരിയിൽ സംഘർഷം നടന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്‍റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഫ്രഷ് കട്ട് പ്ലാൻ്റിനോട് ചേർന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിരോധനാജ്ഞ നിലവിൽ വന്നു. അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ 4 പേരിൽ കൂടുതൽ ഒത്തു ചേരാൻ പാടില്ല. 7 ദിവസത്തേക്കാണ് നിരോധനാജ്ഞ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
