കെ.എസ്.ആർ.ടി.സിയിൽ പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ തീരുമാനം. കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്.ട്രൂപ്പ് രൂപീകരിക്കുന്നതിന് ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു.
ഗാനമേളയ്ക്കാവശ്യമായി വരുന്ന വായ്പ്പാട്ടിലും വിവിധങ്ങളായ സംഗീത ഉപകരണങ്ങളിലും പ്രാഗൽഭ്യം ഉള്ളവർക്ക് ട്രൂപ്പിന്റെ ഭാഗമാകാൻ അപേക്ഷ സമർപ്പിക്കാം. അവരവരുടെ പ്രകടങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷയോടൊപ്പം മൂന്ന് മിനിട്ടില്‍ കുറയാത്തതും അഞ്ച് മിനിട്ടില്‍ കവിയാത്തതുമായ വീഡിയോയും അയക്കേണ്ടതുണ്ട്.വീഡിയോയുടെ തുടക്കത്തില്‍ പേരും തസ്തികയും, കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലി ചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തണം.
ഈ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവയും അപേക്ഷയോടൊപ്പം സമർപ്പിക്കാവുന്നതാണ്. യൂണിറ്റ് ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്