മലപ്പുറം: സർക്കാറിൻ്റെ വിവിധ ക്ഷേമപദ്ധതികൾക്കായി അപേക്ഷാ ഫോം വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും സ്വകാര്യ വ്യക്തികൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന ഘട്ടത്തിൽ ക്ഷേമ പദ്ധതികളുടെ പേരിൽ ഗുണഭോക്താക്കളിൽ നിന്ന് സ്വകാര്യ വ്യക്തികളും സംഘടനകളും അപേക്ഷ സ്വീകരിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണ്.
ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
