കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. എറണാകുളം തേവരയിലാണ് ദാരുണ സംഭവം ഉണ്ടായത്. തേവര എസ്‌എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപമുള്ള പാലം ഇറങ്ങിവരികയായിരുന്നു ഗോവിന്ദ്. പിന്നാലെ അമിത വേഗതയിലെത്തയ സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു. ഹാന്റിലിന്റെ ഒരു ഭാഗത്ത് തട്ടി തെറിച്ച് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു കുട്ടി.
ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഗോവിന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. ഏരൂർ റൂട്ടിലോടുന്ന നന്ദനം എന്ന ബസാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്