കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരി-ഫോണ്‍ കടത്ത് തടയാന്‍ നിര്‍ദേശവുമായി ജയില്‍ അധികൃതര്‍. മതിലിനു പുറത്ത് നിരീക്ഷണത്തിന് ഐആര്‍ബി സായുധ സേനാംഗങ്ങളെ നിയമിക്കും.
മതിലിനടുത്തേക്ക് തടവുകാര്‍ എത്താതിരിക്കാന്‍ അകത്ത് ഇരുമ്പ് വേലിയും നിർമിക്കും. ജയിലിനുള്ളില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉപയോഗം വിലക്കാനും നിർദേശമുണ്ട്.
ശരീരത്തില്‍ ഫോൺ ഒളിപ്പിച്ചു കടത്തുന്നത് കണ്ടെത്താന്‍ സംവിധാനം ഏർപ്പെടുത്താനും, ഇലക്ട്രിക് ഫെന്‍സിങ് നവീകരിക്കാന്‍ 1 കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് വേണമെന്നും തീരുമാനമായി.
ജയില്‍ മതിലിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ എത്തിയ പ്രത്യേക സമിതിയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിന്റെ നടപടികള്‍ കൂടി ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്