തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്ന് പ്രിൻ്റു മഹാദേവ്. ബിജെപി പാനലിസ്റ്റ് ഗ്രൂപ്പിലാണ് പ്രിൻറുവിൻറെ വിമർശനം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചാനൽ ചർച്ചയിലാണ് പ്രിൻറു രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് വിഷയത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പ്രിൻറുവിൻറെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ബിജെപി പിന്തുണച്ചില്ലെന്നാണ് പ്രിൻ്റു മഹാദേവ് പറയുന്നത്.
സ്കൂളിലേക്കും വീട്ടിലേക്കും വരെ കോൺഗ്രസുകാർ മാർച്ച് നടത്തിയെന്നും പാർട്ടി പിന്തുണയ്ക്കാത്തതിൽ നിരാശയെന്നും പ്രിൻറു പറയുന്നു.
പാർട്ടി ശക്തമായി പ്രതിരോധിക്കണമെന്ന് ശങ്കു ടി. ദാസും പാനലിസ്റ്റ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു. പരസ്യമായ ഫേസ്ബുക്ക് പോസ്റ്റുമായി യുവരാജ് ഗോകുലും രംഗത്തെത്തി. അതിനിടെ കൊലവിളി പരാമർശം നടത്തിയ കേസിൽ പ്രിൻറു മഹാദേവിനെ തേടി ബിജെപി നേതാവിൻറെ വീട്ടിൽ റെയ്‌ഡ് നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്