തൃശൂര്‍: ബിജെപി നടത്തുന്ന 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തി.
കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുട്ടനെല്ലൂരില്‍ എത്തിയത്. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്.
കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി ഉള്‍പ്പടെ നിരവധി നേതാക്കള്‍ മോദിയെ സ്വീകരിക്കാനായെത്തി.
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി തൃശൂർ നഗരത്തിലെത്തുന്നത്. ജില്ലയില്‍ നാലാം തവണയും.പ്രധാനമന്ത്രിയായ ശേഷം തന്റെ ആദ്യ കേരള സന്ദർശനത്തിൽ 2015 ഡിസംബർ 14നും പിന്നീട് 2019 ജനുവരി 27 നുമായിരുന്നു അദ്ദേഹം തൃശൂർ എത്തിയത്.
മഹിളാമോര്‍ച്ചയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന നരേന്ദ്ര മോദിയോടുള്ള ആദര സൂചകമായി രണ്ടായിരത്തോളം മങ്കമാര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ തിങ്കളാഴ്ച മെഗാതിരുവാതിര അവതരിപ്പിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മൂലം കനത്ത സുരക്ഷാ ജാഗ്രതയിലാണ് തൃശൂര്‍ നഗരം.സമ്മേളനം നടക്കുന്ന മൈതാനിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം.പൊതുസമ്മേളനം നടക്കുന്ന ക്ഷേത്ര മൈതാനത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്