ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകാന്‍ നിലവിലെ ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി സമ്മർദം ശക്തമാക്കി നേതാക്കൾ. യൂത്ത് കോണ്‍ഗ്രസിലെ മൂന്ന് ജില്ലാ അധ്യക്ഷന്മാരും 30 ഭാരവാഹികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു എന്നാണ് ലഭിക്കുന്ന വിവരം.
സമുദായ സന്തുലിതത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്നാണ് ഇവർ വ്യക്താമാക്കുന്നത്.
എന്നാൽ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവരെ അധ്യക്ഷനായി പരിഗണിക്കരുതെന്നാണ് ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
