പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ.പ്രസിഡൻ്റിൻ്റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോർഡ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വിടരുതെന്ന് ഉത്തരവിറക്കി.
പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങൾ കുറിപ്പായി യോഗത്തിന് മുൻപ് അംഗങ്ങൾക്കും നൽകണം. ബോർഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിൻ്റെ മിനിറ്റ്സ് അടുത്ത ബോർഡ് യോഗത്തിൽ സ്ഥിരീകരിക്കണമെന്നും നിർദ്ദേശിക്കുന്നു.
ബോർഡ് മിനുട്സിൽ അടക്കം അംഗങ്ങളറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
