പാലക്കാട്: മുൻപും പാലക്കാട് എംഎൽഎക്കെതിരെ ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ.
ആരോപണം ആർക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും പ്രശാന്ത് ശിവൻ പ്രതികരിച്ചു.
വിശദമായി അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. കോണ്‍ഗ്രസ് പ്രവർത്തകർക്ക് എല്ലാം അറിയാം. ഇവിടത്തെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ തെരുവിലിറങ്ങും. പ്രതിഷേധം ഇവിടെ അവസാനിക്കില്ല. ശക്തമായ പ്രതിഷേധവുമായി മുന്നിലുണ്ടാകും.
ശ്രീകണ്ഠാപുരത്തെ ഫ്ലാറ്റിനെ കുറിച്ച് അന്വേഷിക്കട്ടെ. പാലക്കാട് എംഎൽഎ ആയി പോയ ശേഷം നിയമസഭയിൽ അദ്ദേഹം ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനുശേഷം വിജയാഘോഷം നടത്താൻ എങ്ങോട്ടാണ് പോതെന്നും അന്വേഷിക്കട്ടെയെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
