തൃശൂർ : തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്.
മൂന്നു മാനുകൾ തെരുവുനായ ആക്രമണത്തിലാണ് ചത്തതെങ്കിൽ ബാക്കി മാനുകൾ ക്യാപ്ച്ചർ മയോപതിയെ തുടർന്നാണ് ജീവൻ വെടിഞ്ഞതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.തെരുവുനായ കൂട്ടിൽ കയറി കുറച്ചു മാനുകളെ ആക്രമിച്ചതോടെ മറ്റ് മാനുകൾ ഭയപ്പാടിൽ ആവുകയും കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യുകയായിരുന്നു.
മാൻ കൂടിന്‍റെ വലയിലെ ദ്വാരത്തിലൂടെയാണ് തെരുവുനായ അകത്ത് കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ലെന്നാണ് നിഗമനം.കൂടുകളുടെ സുരക്ഷാ പരിശോധന വീണ്ടും നടത്താനും ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
