'മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം'; വടകരയിൽ പോസ്റ്റർ യുദ്ധം

MARCH 11, 2026, 11:19 PM

വടകരയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചും അദ്ദേഹത്തിനെതിരെയുള്ള 'പവർ ഗ്രൂപ്പ്' രാഷ്ട്രീയത്തെ വിമർശിച്ചുമാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

വടകര പഴയ സ്റ്റാൻഡ് പരിസരത്ത് യൂത്ത് കോൺഗ്രസിന്റെ പേരിലാണ് മുല്ലപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മുല്ലപ്പള്ളിയെ അപമാനിക്കുന്ന നേതാക്കളെ തിരിച്ചറിയണമെന്നും ബി.ജെ.പി - സി.പി.ഐ.എം അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും പോസ്റ്ററുകൾ ആവശ്യപ്പെടുന്നു.

നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മേഖലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കം നടത്തുന്നതിനെതിരെയായിരുന്നു 'സേവ് കോൺഗ്രസ്' എന്ന പേരിൽ വന്ന ഈ പോസ്റ്ററുകൾ.

vachakam
vachakam
vachakam

മുല്ലപ്പള്ളിയെ നാദാപുരത്ത് സ്ഥാനാർത്ഥിയാക്കിയാൽ നിലംതൊടാതെ തോൽപ്പിക്കുമെന്ന മുന്നറിയിപ്പും ഇതിലുണ്ടായിരുന്നു. മുസ്ലിം ലീഗ് കേന്ദ്രങ്ങളിലും മുല്ലപ്പള്ളിക്കെതിരെ ശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. ഇതോടെ വടകരയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പരസ്യമായ തെരുവുയുദ്ധത്തിലേക്ക് നീങ്ങുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam