ചെന്നൈ: പൂജായാത്രത്തിരക്ക് കുറയ്ക്കാനായി മംഗളൂരു സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.
ശനിയാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചു. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെന്‍ട്രലിലെത്തും.
30-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെന്‍ട്രലിലെത്തും.
ഒരു ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, 15 സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയുണ്ടാകും. ജനറല്‍ കോച്ചില്ല. കേരളത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട, കാട്പാഡി, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
