ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല; ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിനെതിരെ ആരോഗ്യമന്ത്രി

JULY 19, 2026, 12:22 AM

പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തുന്നതിനെതിരെ വീണ്ടും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം അനുവദിക്കില്ലെന്നും, എന്തുവിലകൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റെ നയപ്രകാരം ആശുപത്രിക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്യേണ്ടത് കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെ മാത്രമാണെന്നും, ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

ഡിവൈഎഫ്ഐ മാത്രമല്ല, യൂത്ത് കോൺഗ്രസ്, സേവാഭാരതി ഉൾപ്പെടെ ഏതൊരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനവും ആശുപത്രിക്കുള്ളിൽ അനുവദിക്കില്ല എന്ന നിലപാടും മന്ത്രി ആവർത്തിച്ചു.

vachakam
vachakam
vachakam

മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരമൊരു അംഗത്വത്തിന്റെ ആവശ്യമില്ലെന്നും, വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam