കാമുകനെ വിശ്വസിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; യുവതിക്കെതിരെ കേസെടുത്ത് പോലീസ്  

MARCH 14, 2026, 12:03 AM

കൊച്ചി: വിദേശത്ത് കഴിയുന്ന കാമുകനെ വിശ്വസിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ സംഭവമെന്ന വ്യാജകഥ ഒരുക്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൊലീസിനെയും കാമുകനെയും ഒരുപോലെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെ യുവതിയുടെ നാടകമൊന്നാകെ പൊളിയുകയായിരുന്നു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നായിരുന്നു യുവതി ആദ്യം പൊലീസിന് നൽകിയ പരാതി. എന്നാൽ മൊഴിയിൽ ചില സംശയങ്ങൾ തോന്നിയതിനെ തുടർന്ന് നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തുവന്നത്.

അന്ന് ജോലി കഴിഞ്ഞ ശേഷം യുവതി മറ്റൊരു കാമുകനെ കാണാൻ പോയിരുന്നു. അതേസമയം വിദേശത്തുള്ള കാമുകൻ ഫോണിൽ വിളിച്ചപ്പോൾ താൻ എവിടെയാണെന്ന് പറഞ്ഞാൽ ബന്ധം തകരുമെന്ന് കരുതി യുവതി തട്ടിക്കൊണ്ടുപോകൽ കഥ തയ്യാറാക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ അടിയന്തര സഹായ നമ്പറിലേക്ക് വിളിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിവരം നൽകുകയും ചെയ്തു.

vachakam
vachakam
vachakam

വീട്ടിലേക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസിംഗ് കടന്നതിനു ശേഷം നിർത്തിയിട്ടിരുന്ന കാറിലേക്ക് പിടിച്ചുകയറ്റി ചിലർ വാഹനത്തിൽ കൊണ്ടുപോയെന്നാണ് യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്. കാറിനുള്ളിൽ വെച്ച് ഉപദ്രവിക്കുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.

എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിനിടെ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. പിന്നീട് കടുത്ത ചോദ്യം ചെയ്യലിനിടെ കാമുകന്മാരെ കബളിപ്പിക്കാൻ തന്നെയാണ് ഇത്തരമൊരു കഥ ഒരുക്കിയതെന്ന് യുവതി സമ്മതിച്ചു. വ്യാജവിവരം നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam