മുഖ്യമന്ത്രിക്കെതിരെ കൊലവിളി: ടീന ജോസിനെതിരെ പൊലീസ് കേസെടുത്തു

NOVEMBER 25, 2025, 11:16 AM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹിക മാധ്യമത്തില്‍ കൊലവിളി കമന്റിട്ട സന്യസ്ത ജീവിതം നയിക്കുന്ന അഭിഭാഷകയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിലാണ് ടീന ജോസ് എന്ന സന്യസ്ത ജീവിതം നയിക്കുന്ന സ്ത്രീയ്‌ക്കെതിരെ തിരുവനന്തപുരം സൈബര്‍ക്രൈം പൊലീസ് കേസെടുത്തത്.

കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

അതേസമയം, ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവില്‍ സിഎംസി സഭാംഗമല്ലെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്. 2009 ഏപ്രില്‍ നാലുമുതല്‍ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam