കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയെ സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റത്? എസ്ഐടിയിൽ സിപിഎം ബന്ധമുള്ള പൊലീസുകാരുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
അടൂർ പ്രകാശിനെ ചോദ്യം ചെയ്യട്ടെയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു എന്നോർത്ത് പ്രതി ആകുമോയെന്നും ചോദിച്ചു. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതാണ് പ്രശ്നം എങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
3 സിപിഎം നേതാക്കൾ പെട്ടു. ബാക്കിയുള്ളവർ ക്യൂവിലാണ്. ചില ആളുകളെക്കൊണ്ട് പിണറായി വർഗീയത പറയിക്കുന്നു. എല്ലാം ചെയ്യിക്കുന്നത് പിണറായി വിജയനാണ്. ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പോടെ ശിഥിലമായി എന്നും വി ഡി സതീശൻ പറഞ്ഞു.
നാണം കെട്ട് നിൽക്കുമ്പോൾ ബാലൻസ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
