പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരാതിക്കാരിയായ യുവതിക്കു സന്ദേശം അയച്ചു ശല്യം ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
അടൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സുനിലിനാണ് സസ്പെൻഷൻ ലഭിച്ചത്.
സുനിൽ സമൂഹമാധ്യമം വഴി സന്ദേശം അയച്ചതായി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എഎസ്ഐ മിത്ര വി.മുരളി കഴിഞ്ഞ ദിവസം പരാതിക്കാരിയെ സന്ദർശിച്ചു മൊഴി എടുത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഇയാൾ മുൻപു തിരുവല്ല സിപിഒ ആയിരുന്നപ്പോഴാണു വാഹനാപകട കേസിലെ പരാതിക്കാരിക്കു സന്ദേശം അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്