തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ.
രാഹുലിനെതിരെ കേസെടുത്തേക്കുമെന്ന വാർത്ത പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് കേസെടുക്കാനുള്ള ആലോചനയെന്നാണ് വിവരം.പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള ആലോചന സജീവമാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സൈബർ പൊലീസാവും കേസെടുക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലും ചാറ്റ് വഴി പെൺകുട്ടികളെ ശല്യപ്പെടുത്തിയെന്ന രീതിയിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പരാതി എത്തിയിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ നിയമോപദേശം തേടിയിരിക്കുകയാണ് ഉയർന്ന പൊലീസുദ്യോഗസ്ഥർ.
എംഎൽഎക്കെതിരെ നിരവധി ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നുവെങ്കിലും നേരിട്ട് പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഓൺലൈൻ വഴി നിരവധി പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം. കൊച്ചിയിലും തിരുവനന്തപുരത്തും ഇതുമൂലമുള്ള പരാതികൾ വിവിധ സ്ത്രീകൾ ഉന്നയിച്ചിരുന്നു. എന്നാൽ കേസ് ഏത് സ്റ്റേഷനിലായിരിക്കുമെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്