മോഷ്ടാക്കളെ വലയിലാക്കാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ റിപ്പോർട്ട്‌ ചെയ്തത് 40 കേസുകൾ

DECEMBER 3, 2025, 2:08 AM

പത്തനംതിട്ട: ദിവസേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പോലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ. 

തിരക്ക് വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിവിധയിടങ്ങളിൽ നിയോഗിച്ചു. 

തീർത്ഥാടകർ പണമടങ്ങിയ പേഴ്സ്, മൊബൈൽ ഫോൺ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണം. നീലിമല ഭാഗങ്ങളിലാണ് പ്രധാനമായും പോക്കറ്റടി, മോഷണം എന്നിവ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും. 

vachakam
vachakam
vachakam

അപ്പാച്ചിമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവിടെ കൂടുതൽ പരിശോധന നടത്തുമെന്ന് പമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam