'പുകയില്ലാത്ത വണ്ടിക്ക് പുക പരിശോധിക്കാത്തതിന് പിഴ'; ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴ ചുമത്തി പൊലീസ്; പിഴയിൽ തല പുകഞ്ഞു ഉടമ 

JUNE 17, 2025, 11:38 PM

കൊല്ലം: ഇലക്ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം പറഞ്ഞു പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ വ്യത്യസ്തമായ പിഴ ഇലക്ട്രിക്ക് സ്കൂട്ടർ ഉടമയ്ക്ക് ചുമത്തിയത്. 

അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന്  പോലീസ് 250 രൂപ പിഴ ചുമത്തിയത്. പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. 

അതേസമയം തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും റൂറൽ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്ന് റൂറൽ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണം ലഭിച്ചില്ല. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറഞ്ഞു. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam