തൃശൂർ : തൃശൂർ - കുന്നംകുളം ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ പൊലീസ് കേസെടുത്തു.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യൂ ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
