ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ചു; ആറ്റിങ്ങലിൽ യുവാവിനെതിരെ കേസെടുത്തു പൊലീസ് 

MAY 12, 2026, 6:55 AM

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. അയിലം സ്വദേശി സജിക്കെതിരെയാണ് നടപടി.

കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയെയും കുഞ്ഞിനെയും സജി ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ച് പരിക്കേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

രണ്ടര വയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതായും കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കുട്ടിക്ക് തലയിൽ പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

അയിലം നെല്ലിമൂട് സ്വദേശിയായ സജിയും യുവതിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. ഈ കാലയളവിൽ സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഭാര്യയെ ഇയാൾ  നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam