തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽപോയിട്ട് 10 ദിവസം കഴിഞ്ഞു. ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തകൾ വന്നു, രാഹുലിനെ പിടികൂടാൻ സംസ്ഥാനങ്ങൾ വിട്ട് കേരള പൊലീസ് പരക്കം പായുകയാണ്. എന്നിട്ടും ഈ പത്ത് ദിവസവും രാഹുലിന്റെ പൊടി പോലും കണ്ടെത്താനായിട്ടില്ല.
രാഹുൽ ഒളിവിൽ തുടരുന്നതിനിടെ രാഷ്ട്രീയ കേരളം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, രാഷ്ട്രീയ നേട്ടത്തിനാണോ ഈ കള്ളനും പൊലീസും കളിയെന്ന്. ഒരു പക്ഷേ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ദിനമായ ഡിസംബർ 9ന് രാഹുലിന്റെ അപ്രതീക്ഷിത അറസ്റ്റുണ്ടായി രാഷ്ട്രീയ നേട്ടത്തിന് ഇടതുപക്ഷം കളമൊരുക്കുമോ എന്നാണ് പലരുടെയും സംശയം.
നവംബർ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി പൊലീസിനു കൈമാറിയതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായിരുന്ന രാഹുൽ ഒളിവിൽപോയി. രാഹുൽ എവിടെയാണെന്ന് കണ്ടെത്തിയിട്ടും പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ല.
ബെംഗളൂരുവിലെ ഫാം ഹൗസുകളിലാണ് രാഹുലിന്റെ ഒളിവു ജീവിതമെന്ന് പൊലീസ് പറയുന്നു. ഉന്നതരുടെ ഫാം ഹൗസുകളിൽ പരിശോധന നടത്താന്‍ തടസ്സങ്ങളുണ്ട്.
കർണാടക പൊലീസിന്റെ സഹകരണം ലഭിക്കുന്നുമില്ല. കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരെ കേരളത്തിൽനിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
