തിരുവനന്തപുരം: ഉള്ളൂരിൽ പട്ടാപകൽ പ്രായമായ സ്ത്രീയുടെ വായിൽ തുണി തിരുകി മോഷണം. പ്രതി ആക്കുളം സ്വദേശി മധുവിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര പവൻ്റെ സ്വർണ്ണ മാലയും മോതിരവുമാണ് കവർന്നത്. വീടിന് തൊട്ടടുത്ത ബേക്കറിയിലെ തൊഴിലാളിയാണ് ഇയാൾ.
വീട്ടിലെ ഹാളിനുള്ളിൽ സ്ത്രീ ടി വി കണ്ട് കൊണ്ടിരിക്കുമ്പോഴായിരുന്നു ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവിൻ്റെ ആക്രമണം.
ഹാളിൽ നിന്ന് പിടിച്ചു വലിച്ചു സ്ത്രീയെ മുറിയിലെ കട്ടിലിൽ കെട്ടിയിട്ടശേഷം വായിൽ തുണി തിരുകി ക്രൂരമായി മർദിച്ചു. തുടർന്നാണ് ഒന്നര പവൻ സ്വർണ മാലയും മോതിരവും കവർന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഉള്ളൂരിലെ പ്രശാന്ത് നഗറിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിനു ശേഷം പ്രതി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്